പട നയിക്കാൻ വീണ്ടും പിണറായി! സിപിഎം പ്രായപരിധി മാനദണ്ഡത്തിൽ പിണറായി വിജയന് ഇളവ് തുടരും – എം.വി.ഗോവിന്ദൻ

സിപിഎം പ്രായപരിധി മാനദണ്ഡത്തിൽ പിണറായി വിജയന് ഇളവ് തുടരുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രായപരിധിയിൽ ഇളവ് നൽകുന്ന രാജ്യത്തെ ഏക നേതാവാണ് പിണറായിയെന്നും ​ഗോവിന്ദൻ പറഞ്ഞു. കൊല്ലം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നൽകിയ പ്രത്യേക…

സിപിഎം പ്രായപരിധി മാനദണ്ഡത്തിൽ പിണറായി വിജയന് ഇളവ് തുടരുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രായപരിധിയിൽ ഇളവ് നൽകുന്ന രാജ്യത്തെ ഏക നേതാവാണ് പിണറായിയെന്നും ​ഗോവിന്ദൻ പറഞ്ഞു. കൊല്ലം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നൽകിയ പ്രത്യേക അഭിമുഖത്തിലാണ് എം.വി ഗോവിന്ദൻ ഇക്കാര്യങ്ങൾ പറഞ്ഞത്. പ്രവര്‍ത്തനപാരമ്പര്യവും അനുഭവസമ്പത്തും യോഗ്യതയും പിണറായി വിജയന് ഉണ്ടെന്നാണ് എം വി ഗോവിന്ദൻറെ വാദം.

പ്രായപരിധി ഇളവ് നൽകുന്നതിൽ തെറ്റില്ലെന്നും പ്രായമല്ല യോ​ഗ്യതയാണ് മാനദണ്ഡമാക്കേണ്ടതെന്നും മുൻ മന്ത്രി ജി സുധാകരനും പറഞ്ഞു. ഇനിയും എനിക്ക് ഒരു പത്തുവർഷം പ്രവർത്തിക്കാനുള്ള ഊർജമുണ്ടായിരുന്നു. പക്ഷേ ഒരു മാനദണ്ഡം കൊണ്ടുവന്നു. ഞാൻ ഒന്നും പറയാതെ മാറിയെന്നും സുധാകരൻ വിമർശിച്ചു.

75 വയസ്സ് കഴിഞ്ഞവർ പാർട്ടി പദവികളിലും അധികാര സ്ഥാനങ്ങളിലും തുടരരുത് എന്നാണ് സിപിഐഎം തീരുമാനം. കേരള മുഖ്യമന്ത്രിയെന്ന പരിഗണനയില്‍ പിണറായി വിജയന് കഴിഞ്ഞതവണ ഇളവ് അനുവദിച്ചതുപോലെ ഇത്തവണയും നല്‍കാനുള്ള സാധ്യതയാണ് വ്യകതമാകുന്നത്.

Leave a Reply