റസീനയുടെ ആത്മഹത്യ; SDPI സദാചാര ​ഗുണ്ടായിസത്തിന് തെളിവുണ്ടെന്ന് പോലീസ്

കണ്ണൂർ: കണ്ണൂർ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ആത്മഹത്യക്കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ‘‘ജീവിക്കാനാകാത്ത സാഹചര്യമാണ്. യുവാക്കളുടെ സംഘം ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത്’’– എന്ന് റസീന ആത്മഹത്യക്കുറിപ്പിൽ വ്യക്തമായി പറയുന്നുണ്ടെന്ന് പൊലീസ്…

കണ്ണൂർ: കണ്ണൂർ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ആത്മഹത്യക്കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ‘‘ജീവിക്കാനാകാത്ത സാഹചര്യമാണ്. യുവാക്കളുടെ സംഘം ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത്’’– എന്ന് റസീന ആത്മഹത്യക്കുറിപ്പിൽ വ്യക്തമായി പറയുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

റസീനയും സുഹൃത്ത് റഹീസും സംസാരിച്ച് നിൽക്കുമ്പോൾ മൂന്ന് ബൈക്കിലയെത്തിയ സംഘം ഇവരെ ഭീഷണിപ്പെടുത്തി. തുടർന്ന് സുഹൃത്തിന്റെ മൊബൈൽ പിടിച്ചെടുത്തു. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ സംബന്ധിച്ച് മോശമായി സംസാരിച്ചു. ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യം ഉള്ളതുകൊണ്ടാണ് ആത്മഹത്യയെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ടെന്ന് ഡിസിപി നിഥിൻരാജ് മാധ്യമങ്ങളോട് പറഞ്ഞു.

ഭീഷണിപ്പെടുത്തിയ യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു. ഇവരിൽ നിന്നും ആവശ്യമായ തെളിവ് പൊലീസിന് ലഭിച്ചെന്നാണ് വിവരം. പ്രതികളിലൊരാൾ യുവതിയുടെ ബന്ധുവാണ്.

സംഭവത്തിൽ കൂടുതൽ ആൾക്കാരുടെ പങ്ക് മനസ്സിലാക്കേണ്ടതുണ്ട്. സംഭവ സ്ഥലത്തേക്ക് ആരൊക്കെ വന്നെന്ന് വിശദമായി അന്വേഷിക്കും. സംസാരിച്ച് നിൽക്കുമ്പോൾ യുവാക്കൾ പ്രശ്നം ഉണ്ടാക്കുകയായിരുന്നെന്നും റഹീസിനെ സംഘം കൂട്ടിക്കൊണ്ടുപോയെന്നും റസീനയുടെ ആത്മഹത്യക്കുറിപ്പിലുണ്ട്.

സുഹൃത്ത് റഹീസിനെ ചോദ്യം ചെയ്താലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. എന്നാൽ റഹീസിനെ നിലവിൽ കാണാനില്ല. അതേസമയം സുഹൃത്ത് കാരണമാണ് മരണമെന്ന് ആത്മഹത്യക്കുറിപ്പിലില്ലെന്ന് പൊലീസ് വ്യക്തമാക്കി.

റഹീസ് പണം തട്ടിയെടുത്തെന്ന യുവതിയുടെ ബന്ധുക്കളുടെ ആക്ഷേപവും പൊലീസ് പരിശോധിക്കും. ആത്മഹത്യക്കുറിപ്പിൽ ഇക്കാര്യത്തെപ്പറ്റി പറയുന്നില്ലെന്നും സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ഞായറാഴ്ചയാണ് റസീനയെ യുവാവിനൊപ്പം കണ്ടതും ബന്ധുക്കൾ ഇടപെട്ടതും. ചൊവ്വാഴ്ച റസീനയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവാവിനെ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കുകയും മർദിക്കുകയും ചെയ്തുവെന്നും ആരോപണമുയർന്നിരുന്നു.

Leave a Reply