ഇന്ത്യയുമായി വമ്പൻ വ്യാപാര കരാർ; സൂചന നൽകി ട്രംപ്

വാഷിങ്ടൺ: ഇന്ത്യയുമായി വമ്പൻ വ്യാപാര കരാർ ഒപ്പിടാൻ പോകുന്നുവെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ സ്വപ്ന പദ്ധതിയായ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനേപ്പറ്റി സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. ചൈനയുമായി കരാർ ഒപ്പിട്ടു വെന്നും…

വാഷിങ്ടൺ: ഇന്ത്യയുമായി വമ്പൻ വ്യാപാര കരാർ ഒപ്പിടാൻ പോകുന്നുവെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ സ്വപ്ന പദ്ധതിയായ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനേപ്പറ്റി സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.

ചൈനയുമായി കരാർ ഒപ്പിട്ടു വെന്നും ഇന്ത്യയുമായി ഉടൻ കരാർ ഒപ്പിടുവെന്നു ട്രംപ് വ്യക്തമാക്കിയിരുന്നു. ഒരു കരാർ ഉണ്ടാക്കാനും അതിന്റെ ഭാഗമാകാനും എല്ലാവർക്കും ആഗ്രഹമുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് മാധ്യമങ്ങൾ ചോദിച്ചത്, നിങ്ങൾക്ക് കരാറിലേർപ്പെടാൻ താത്പര്യമുള്ള ആരെങ്കിലും ഉണ്ടോ എന്നാണ്?.

എന്നാൽ തങ്ങൾ ചൈനയുമായി കരാർ ഒപ്പുവെച്ചു. ഇനി ഒരു വലിയ ഡീൽ വരുന്നുണ്ട്. അത് ഒരുപക്ഷേ ഇന്ത്യയുമായിട്ടാകാം എന്നാണ് ട്രംപ് സൂചന നൽകിയത് . അതോടൊപ്പം യുഎസുമായി വ്യാപാര കരാറിൽ ഏർപ്പെടാത്ത രാജ്യങ്ങൾക്ക് കനത്ത നികുതി ചുമത്തുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്. എല്ലാ രാജ്യങ്ങളുമായും അമേരിക്ക വ്യാപാര കരാറുകൾ ഉണ്ടാക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

Leave a Reply