കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ രണ്ടാം ഘട്ടത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ

കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ രണ്ടാം ഘട്ടത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. നാളെ മുതൽ നവംബർ 3 വരെയാകും പ്രാഥിമക നടപടിക്രമങ്ങൾ. നവംബർ 4…

കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ രണ്ടാം ഘട്ടത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. നാളെ മുതൽ നവംബർ 3 വരെയാകും പ്രാഥിമക നടപടിക്രമങ്ങൾ. നവംബർ 4 മുതൽ ഡിസംബർ 12 വരെ വീടുകൾ കയറി വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കും.

ഡിസംബർ 9ന് കരട് വോട്ടർ പട്ടിക പ്രഖ്യാപിക്കും. ജനുവരി 8 വരെ കരട് വോട്ടർ പട്ടികയിൽ പരാതിയുണ്ടെങ്കിൽ സമർപ്പിക്കാം. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി ഏഴിനാകും പ്രസിദ്ധീകരിക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ ആദ്യവാരം പ്രഖ്യാപിക്കാനിരിക്കെയാണ് കമ്മിഷന്റെ നീക്കം. എസ്‌ഐആർ നടപ്പാക്കുന്ന കേരളം ഉൾപ്പെടെയുള്ള 12 സംസ്‌ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വോട്ടർ പട്ടിക ഇന്ന് രാത്രി മരവിപ്പിക്കും. ബിഹാറിൽ എസ്ഐആർ വിജയകരമായി പൂർത്തിയാക്കിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അവകാശപ്പെട്ടു.

എസ്ഐആറിനുള്ള നടപടിക്രമങ്ങൾ ഇന്നു മുതൽ തുടങ്ങും. ഓൺലൈനായും അപേക്ഷ പൂരിപ്പിക്കാം. ബിഎൽഒ ഉൾപ്പെടെയുള്ളവർക്ക് നാളെ മുതൽ പരിശീലനം ആരംഭിക്കും. രാഷ്ട്രീയ പാർട്ടികളുമായി എസ്ഐആർ സംബന്ധിച്ച് സിഇഒമാർ ചർച്ച നടത്തി വിശദീകരിക്കും. രാഷ്ട്രീയ പാർട്ടികൾ നിർദേശിക്കുന്ന ബൂത്ത് തല ഏജന്റുമാർക്കും പരിശീലനം നൽകുമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.

Leave a Reply