ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

  കൊച്ചി: ഇറാന്റെ അഭ്യർത്ഥനയെ തുടർന്ന് കപ്പലിന് യുദ്ധക്കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ. ഐറിസ് ലവൻ എന്ന യുദ്ധക്കപ്പലിനാണ് ഇന്ത്യൻ തീരത്ത് നങ്കൂരമിടാൻ അനുവാദം നൽകിയത്. ഫെബ്രുവരി 28 നായിരുന്നു സഹായം അഭ്യർത്ഥിച്ച് കൊണ്ട്…

 

കൊച്ചി: ഇറാന്റെ അഭ്യർത്ഥനയെ തുടർന്ന് കപ്പലിന് യുദ്ധക്കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ. ഐറിസ് ലവൻ എന്ന യുദ്ധക്കപ്പലിനാണ് ഇന്ത്യൻ തീരത്ത് നങ്കൂരമിടാൻ അനുവാദം നൽകിയത്. ഫെബ്രുവരി 28 നായിരുന്നു സഹായം അഭ്യർത്ഥിച്ച് കൊണ്ട് ഇറാൻ സന്ദേശം അയച്ചത്.

കപ്പലിന് സാങ്കേതിക തകരാറുകൾ നേരിട്ടതിനാൽ കൊച്ചിയിൽ അടിയന്തരമായി അടുപ്പിക്കണം എന്ന് വ്യക്തമാക്കി 2026 ഫെബ്രുവരി 28-നാണ് ഈ അഭ്യർത്ഥന ലഭിച്ചത്. മാർച്ച് 1-ന് കപ്പൽ അടുപ്പിക്കുന്നതിനുള്ള അനുമതി നൽകി. തുടർന്ന് മാർച്ച് 4-ന് ഐ.ആർ.ഐ.എസ് ലാവൻ കൊച്ചിയിൽ നങ്കൂരമിട്ടു. ഈ പശ്ചാത്തലത്തിൽ, കപ്പലിലെ 183 ജീവനക്കാരെ നിലവിൽ കൊച്ചിയിലെ നാവികസേനാ കേന്ദ്രങ്ങളിലാണ് താമസിപ്പിച്ചിരിക്കുന്നത്.

അതേസമയം മറ്റൊരു കപ്പലായ ഐറിസ് ദേന അന്താരാഷ്ട്ര കപ്പൽ ചാലിലെത്തിയപ്പോൾ അമേരിക്കൻ അന്തർവാഹിനി ആക്രമണത്തിൽ തകരുകയായിരുന്നു. ഈ കപ്പലിനായി ഇറാൻ ഒരു സഹായവും ചോദിച്ചിരുന്നില്ല. സഹായം ചോദിച്ച കപ്പലിനെ ഇന്ത്യൻ തീരത്ത് അടുപ്പിക്കുകയും 183 നാവികർക്ക് എല്ലാ സൗകര്യങ്ങളും നൽകി ഇവിടെ താമസിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Leave a Reply