മദ്യനിരോധനമല്ല, പകരം മദ്യവർജനമാണ് പാർട്ടി നയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറയുന്നു. കമ്മ്യൂണിസ്റ്റുകാർ പരസ്യമായി മദ്യപിച്ച് നാലുകാലിൽ വരാൻ പാടില്ല,എന്നാൽ അവർക്ക് മദ്യപാന ശീലമുണ്ടെങ്കിൽ വീട്ടിൽ വച്ചായിക്കോ വാർത്താ സമ്മേളനത്തിൽ ബിനോയ് വിശ്വം പറഞ്ഞു. മദ്യ നയം സംബന്ധിച്ച സിപിഐ പാർട്ടി മെമ്പർമാർക്കുളള പുതിയ പെരുമാറ്റച്ചട്ടത്തിലെ പരാമർശം വലിയ രീതിയിൽ ചർച്ചയായതോടെയാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മദ്യനിരോധനമല്ല, മദ്യ വർജനമാണ് സിപിഐ നയമെന്ന് പറഞ്ഞത്.

മദ്യനിരോധനമല്ല, മദ്യ വർജനമാണ് സിപിഐ നയം ,ബിനോയ് വിശ്വം
സിപിഎം പ്രവര്‍ത്തകരുടെ മദ്യപാന വിലക്കിന് ഇളവ് നൽകുന്നതടക്കം നിർദേശങ്ങളാണ് പുതിയ പെരുമാറ്റച്ചട്ടത്തിലുളളത്. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പുതിയ പെരുമാറ്റച്ചട്ടത്തിലാണ് 33 വര്‍ഷത്തിനൊടുവിൽ മദ്യപാനം സംബന്ധിച്ച ഇങ്ങനൊരു നിലപാട് തിരുത്തുന്നത്. പാർട്ടി പ്രവർത്തകർക്ക് മദ്യപിക്കാം എന്നാൽ അമിതമാകരുത് എന്നാണ് നിർദേശം.
പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പുതിയ പെരുമാറ്റച്ചട്ടം
പ്രവര്‍ത്തകരുടെ മദ്യപാന വിലക്കിന് ഇളവ് നൽകുന്നതടക്കം നിർദേശങ്ങളാണ് പുതിയ പെരുമാറ്റച്ചട്ടത്തിലുളളത്. പ്രവർത്തകർക്ക് മദ്യപിക്കാം, എന്നാൽ അമിതമാവരുതെന്നാണ് നിർദേശം. എന്നാല്‍, നേതാക്കളും പ്രവര്‍ത്തകരും മദ്യപാനം പതിവാക്കുന്നത് ഒഴിവാക്കണമെന്നും, പൊതു സ്ഥലങ്ങളില്‍ മദ്യപിച്ച് പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കും വിധം പ്രവർത്തിക്കരുതെന്നും നിർദേശമുണ്ട് .
സിപിഐയുടെ സംഘടനാരീതി അനുസരിച്ച് പാര്‍ട്ടി അംഗങ്ങള്‍ പൊതുവേദികളിലും മറ്റും മദ്യപിക്കുന്നതിന് തടസമുണ്ടായിരുന്നു. പുതുക്കിയ പെരുമാറ്റചട്ടമനുസരിച്ച് മദ്യാപാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ കര്‍ശനമായ സമീപനം സ്വീകരിച്ചത്. എന്നാല്‍ ഈ കാര്യം സിപിഐ സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ചപ്പോള്‍ തൊഴിലാളികളും മറ്റ് സാധാരണക്കാരുമുള്ള പാര്‍ട്ടിയില്‍ എങ്ങനെയാണ് മദ്യപാനം കര്‍ശനമായി നിരോധിച്ചുകൊണ്ടുള്ള തീരുമാനം പ്രായോഗികമായി നടപ്പിലാക്കുകയെന്ന ചോദ്യം ഉയര്‍ന്നു. അതോടുകൂടിയാണ് ഇപ്പോള്‍ മദ്യപിച്ച് പൊതുവേദിയില്‍ വരരുത് എന്ന രീതിയിലുള്ള നിര്‍ദേശം വച്ചത്.



