മുഖ്യമന്ത്രി പിണറായി വിജയനെ ഫീനിക്സ് പക്ഷിയായും പടയുടെ നടുവിൽ പടനായകനായും വിശേഷിപ്പിച്ച് വീണ്ടും വാഴ്ത്തുപാട്ട്. നാളെ മുഖ്യ മന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സിപിഐഎം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നടത്തുന്ന പരിപാടിയിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചുകൊണ്ടു ഒരു ഗാനം ആലപിക്കുന്നു. കാവലാൾ എന്ന തലക്കെട്ടിലാണ് വാഴ്ത്തുപാട്ട് എഴുതിയിരിക്കുന്നത്. ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ പൂവത്തൂർ ചിത്രസേനൻ ആണ് ഗാനം രചിച്ചത്.

ചെമ്പടയ്ക്ക് കാവലാൾ ,,ചെങ്കനൽ കണക്കൊരാൾ,, എന്ന ഗാനമാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്
ചെമ്പടയ്ക്ക് കാവലാൾ ചെങ്കനൽ കണക്കൊരാൾ
ചെങ്കൊടി കരത്തിലേന്തി കേരള നയിക്കയായ്
തൊഴിലിനായ് പൊരുതിയും ജയിലറകൾ നേടിയും
ശക്തമായ മർദ്ദനങ്ങളേറ്റ ധീര സാരഥി എന്നിങ്ങനെയാണ് അദ്ദേഹത്തിന് വാഴ്ത്തിക്കൊണ്ടുള്ള ഗാനത്തിന്റെ വരികൾ തുടങ്ങുന്നത്. മുമ്പ് തിരുവനന്തപുരത്ത് പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചത് വലിയ വിവാദമായി മാറിയിരുന്നു.
കുത്തേറ്റുമരിച്ച എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ വിലാപയാത്ര യും ,സംസ്കാരവും നടക്കുന്ന ദിവസം തന്നെ തിരുവാതിര നടത്തിയതിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനേയും ,പാർട്ടിയേയും സ്തുതിച്ചുകൊണ്ടായിരുന്നു ആ സമയത്ത് അവതരിപ്പിച്ച തിരുവാതിര.



