പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണ ശാലയായ ഒയാസിസ് കൊമേഴ്ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മദ്യ നിര്‍മാണ പ്ലാന്റുകള്‍ അനുവദിച്ചത് ആരും അറിയാതെ, ഇത് സംബന്ധിച്ച് അനുമതി നല്‍കിയത് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ചേർന്ന്. മറ്റൊരു വകുപ്പുമായും ആലോചിച്ചിട്ടില്ലെന്ന് മന്ത്രിസഭയുടെ പരിഗണയ്ക്ക് വന്ന കുറിപ്പില്‍ എക്സൈസ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ക്യാബിനറ്റ് നോട്ട് വി.ഡി.സതീശന്‍ പുറത്തുവിട്ടു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിനുള്ള പ്രചരണം നടക്കവെ കഴിഞ്ഞ വര്‍ഷം നവംമ്പര്‍ എട്ടിനാണ് ഫയല്‍ മന്ത്രിസഭ യോഗത്തിന് സമര്‍പ്പിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രി നല്‍കുന്നതെന്നും മറ്റ് ഒരു വകുപ്പിന്റെയും അനുമതി തേടുകയോ മറ്റു വകുപ്പുകളുമായി ചർച്ച നടത്തുകയോ ചെയ്തിട്ടില്ലെന്ന് ഫയല്‍ വ്യക്തമാക്കുന്നു.
ധനകാര്യം, ജലവിഭവം, വ്യവസായം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളൊന്നും ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ അറിഞ്ഞതേയില്ല. മുന്നണിയിലും ചര്‍ച്ച ചെയ്തതായി അറിവില്ല. മന്ത്രിസഭ യോഗത്തിന്റെ പരിഗണനയ്ക്കു വച്ച കുറിപ്പിലും ഒയാസിസ് കമ്പനിയെ മുക്തകണ്ഡം പ്രശംസിക്കുന്നുണ്ട്. എത്ര കിട്ടി എന്ന് മാത്രം പറഞ്ഞാല്‍ മതി – പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.
ബ്രൂവറീ ,നോ വറി !



