വിവാദ പരാമർശം; വസ്തുതയില്ലാത്ത വാദങ്ങൾ, ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുന്നു… ലോക്സഭയിൽ രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി

ലോക്സഭയിൽ രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി എംപി. എംപി നിഷികാന്ത് ദുബെയാണ് രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാഷ്‌ട്രപതിയുടെ പ്രസംഗത്തിൻ മേലുള്ള നന്ദിപ്രമേയ ചർച്ചയിലെ രാഹുലിന്റെ വാക്കുകളാണ്…

ലോക്സഭയിൽ രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി എംപി. എംപി നിഷികാന്ത് ദുബെയാണ് രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാഷ്‌ട്രപതിയുടെ പ്രസംഗത്തിൻ മേലുള്ള നന്ദിപ്രമേയ ചർച്ചയിലെ രാഹുലിന്റെ വാക്കുകളാണ് വിവാദമായത്. വസ്തുതാവിരുദ്ധമായ പ്രസ്താവനകളിലൂടെ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ രാഹുൽ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഹുലിനെതിരെ നടപടിയെടുക്കണമെന്നുമാണ് ലോക്സഭാ സ്പീക്കർ ഓം ബിർളയോട് നിഷികാന്ത് ദുബെ ആവശ്യപ്പെട്ടിരിക്കുന്നത്.

രാഹുൽ ഗാന്ധി ചരിത്രവും വസ്തുതകളും വളച്ചൊടിക്കുക മാത്രമല്ല, രാജ്യത്തെ പരിഹസിക്കാനും റിപ്പബ്ലിക്കിന്റെ അന്തസിടിക്കാനും ശ്രമിച്ചുവെന്നും ബി.ജെ.പി എംപി നിഷികാന്ത് ദുബെ നൽകിയ പരാതിയിൽ പറയുന്നു. ഇന്ത്യൻ മണ്ണിൽ ഇപ്പോഴും ചൈനീസ് സേനയുണ്ടെന്ന രാഹുലിന്റെ പരാമർശത്തിനെതിരെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് രംഗത്തുവന്നതിന് പിറകെയാണ് ദുബെയുടെ പരാതി.

രാഹുൽ ആരോപിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ കരസേനാ മേധാവിയുടെ ഭാ​ഗത്ത് നിന്നും ഒരിക്കലും ഉണ്ടായിട്ടില്ലെന്നും, ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളിൽ രാഹുൽ നിരുത്തരവാദ രാഷ്‌ട്രീയം കളിക്കുകയാണെന്നന്നും രാജ്നാഥ് സിം​ഗ് വിമർശിച്ചിരുന്നു. ഭരണപക്ഷം ഒന്നാകെ രാഹുലിനെതിരെ പ്രതിഷേധിച്ചതോടെ തെളിവുകൾ മേശപ്പുറത്ത് വെക്കണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള രാഹുലിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തെളിവുകളൊന്നും നിരത്താൻ രാഹുലിന് കഴിഞ്ഞില്ല.

Leave a Reply