96 ലോക്സഭാ മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും. ബൂത്തുകളിൽ പോളിങ് പുരോഗമിക്കുന്നു. 10 സംസ്ഥാനങ്ങളിലെ 96 ലോക്സഭ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1,717 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. രാവിലെ ഏഴുമണി മുതൽ തന്നെ വോട്ടെടുപ്പ് ആരംഭിച്ചു.
കേന്ദ്രമന്ത്രിമാരായ ജി കിഷന് റെഡ്ഡി, ഗിരിരാജ് സിങ്, അര്ജുന് മുണ്ട, അജയ് മിശ്ര, കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും എസ്പി നേതാവുമായ അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, മുന്‍ കേന്ദ്രമന്ത്രി ശത്രുഘ്നന്‍ സിന്‍ഹ, എഐഎംഐഎം നേതാവ് അസദുദീന് ഉവൈസി എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖർ.
370 ാം വകുപ്പ് റദ്ദാക്കിയതിനുശേഷം ജമ്മു-കശ്മീരിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. കശ്മീർ ലോക്സഭ സീറ്റിലേക്കാണ് വോട്ടെടുപ്പ്.



