വയനാട് ലോക്സഭ മണ്ഡലത്തിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി വോട്ടർമാരോട് നന്ദി പറയാൻ നാളെ വയനാട്ടിലെത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽകുമാർ എം.എൽ.എയാണ് ഇക്കാര്യം അറിയിച്ചത്.
രാഹുൽ പോയതിനു ശേഷം പിന്നെ ആര് എന്നുള്ള ആകാംക്ഷയിലാണ് ജനങ്ങൾ. സിറ്റിങ് മണ്ഡലമായ വയനാട് ഒഴിവാക്കി റായ്ബറേലി നിലനിർത്താനാണ് നിലവിലെ ധാരണ. രാഹുൽ പോകുമ്പോഴുള്ള വോട്ടർമാരുടെ മടുപ്പ് മുരളിയെ വെച്ച് മറിടകടക്കാനാകുമെന്നാണ് വിലയിരുത്തൽ. ഇടതുപക്ഷത്ത് ആനിരാജ തന്നെ വരാനാണ് സാധ്യത. അതേസമയം, എൻഡിഎ ആരെ നിർത്തുമെന്നതും ഇതുവരെ അറിയിച്ചിട്ടില്ല.



