വയനാട് പുനരധിവാസത്തിന് 10 കോടി നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുനരധിവാസ പ്രവർത്തനങ്ങൾക്കായി 10 കോടിയാണ് യുപി സർക്കാർ അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചത്.
വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായം അഭ്യർത്ഥിച്ച് ഗവർണർ കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥിന് കത്ത് അയച്ചിരുന്നു. പിന്നാലെയാണ് ധനസഹായം നൽകുന്നതായി യോഗി കേരളത്തെ അറിയിച്ചിരിക്കുന്നത്.
ദുരിതബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യുന്നതിനായി വരുന്ന 29-ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.



