നടി റിമ കല്ലിങ്കലിൻ്റെ ലഹരി പാർട്ടികളെ കുറിച്ചു ഗായിക സുചിത്ര നടത്തിയ വെളിപ്പെടുത്തലിൽ നടുങ്ങി ഡബ്ല്യുസിസി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ റിമ കല്ലിങ്കല്‍ നടത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും പാര്‍ട്ടികളില്‍ പങ്കെടുത്ത ഒരുപാട് ഗായകര്‍ തന്നോട് ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ടെന്നും സുചിത്ര പറഞ്ഞു.
റിമ കല്ലിങ്കിലിൻ്റെ കരിയർ തകർത്തത് ലഹരിയാണ്. പാർട്ടികളിൽ മയക്കുമരുന്ന് ഒഴുകുകയാണ്. സ്ത്രീകളും പുരുഷന്മാരും ഈ പാര്‍ട്ടികളില്‍ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഗായിക വ്യക്തമാക്കി.മയുടെ വീട്ടിൽ നടന്ന പാർട്ടികളിൽ, എത്ര പെൺകുട്ടികൾ ലഹരിവസ്തുക്കളുമായി പാർട്ടി നടത്തിയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ? ആൺകുട്ടികൾ പോലും റിമയുടെ വസതിയിൽ മയക്ക് മരുന്നിനു അടിമകളായി എന്നും സുചിത്ര പറയുന്നു. ഈ പാർട്ടികളിൽ പങ്കെടുത്ത നിരവധി മലയാള ഗായികമാർ സംഭവങ്ങളെക്കുറിച്ചുള്ള അസ്വസ്ഥജനകമായ വിശദാംശങ്ങൾ പങ്കുവെച്ച് തന്നോട് തുറന്നുപറഞ്ഞിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു.
സുചിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി ചോദ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയര്‍ന്നു വരുന്നത്. അന്വേഷണം നടത്താത്തത് എന്താണെന്നും ആരും ഈ വിഷയത്തില്‍ മതിയായ ശ്രദ്ധ കൊടുക്കുന്നില്ലെന്നും അവർ പറയുന്നു.



