പൂരം നിറുത്തിവെക്കുന്ന സാഹചര്യത്തിൽ ആദ്യം എത്തിയത് സുരേഷ് ഗോപി; ഇതിനു പിന്നിൽ വലിയ ഗൂഢാലോചന എന്ന് സുനിൽ കുമാർ

തൃശൂർ പൂരം അലങ്കോലമായ ദിവസം സുരേഷ് ഗോപി സേവാഭാരതി ആംബുലൻസിൽ വന്നിറങ്ങിയ ദൃശ്യങ്ങൾ ഇപ്പോൾ ശ്രെദ്ധ ആകുകയാണ്.ആ  ദിവസം തിരുവമ്പാടിയിലെക്കാണ് സുരേഷ് ഗോപി ആംബുലൻസിൽ വന്നത്.  രോഗികളെ കൊണ്ട് പോകാൻ ഉപയോഗിക്കുന്ന ആംബുലൻസില്‍ എൻഡിഎ…

തൃശൂർ പൂരം അലങ്കോലമായ ദിവസം സുരേഷ് ഗോപി സേവാഭാരതി ആംബുലൻസിൽ വന്നിറങ്ങിയ ദൃശ്യങ്ങൾ ഇപ്പോൾ ശ്രെദ്ധ ആകുകയാണ്.ആ  ദിവസം തിരുവമ്പാടിയിലെക്കാണ് സുരേഷ് ഗോപി ആംബുലൻസിൽ വന്നത്.  രോഗികളെ കൊണ്ട് പോകാൻ ഉപയോഗിക്കുന്ന ആംബുലൻസില്‍ എൻഡിഎ സ്ഥാനാര്‍ത്ഥി വന്നിറങ്ങിയത് അന്ന് വലിയ വിവാദമായിരുന്നു. പൂരം നിര്‍ത്തിവയ്ക്കുന്ന സാഹചര്യത്തില്‍ ആദ്യം എത്തിയത് സുരേഷ് ഗോപി ആയിരുന്നു. ആംബുലൻസില്‍ സുരേഷ് ഗോപിയെ എത്തിച്ചതില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എല്‍ഡിഎഫും ,കോണ്‍ഗ്രസും ആ ഘട്ടത്തില്‍ തന്നെ ഉയര്‍ത്തിയിരുന്നു.

ഈ ആരോപണങ്ങൾക്ക് ബലം പകരുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പൂരത്തിന്‍റെ പ്രധാന ചടങ്ങുകളില്‍ ഒന്നും പ്രത്യക്ഷപ്പെടാതെയിരുന്ന എൻഡിഎ സ്ഥാനാര്‍ത്ഥി സേവാഭാരതി ആംബുലൻസില്‍ ആ സമയം വന്നുവെന്നുള്ളത് ദുരൂഹമാണെന്ന് സിപിഐ നേതാവ് വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.ആംബുലൻസ് എന്ന് പറയുന്നത് രോഗികളെ കൊണ്ടുപോകാനുള്ളത് അല്ലാതെ മറ്റ്  ആവശ്യങ്ങൾക്കല്ല.

റവന്യ മന്ത്രി കെ രാജനും താനും അടക്കം നടന്നാണ് അവിടേക്ക് എത്തിയത്. വാഹനങ്ങൾക്ക് അങ്ങോട്ട് വിട്ടിരുന്നില്ല. പൂരം അലങ്കോലപ്പെട്ടതും അതിന് കാരണം ഇടതുപക്ഷ മുന്നണിയാണെന്നുള്ള പ്രചാരണവും സുരേഷ് ഗോപിയുടെ ആംബുലൻസിലുള്ള വരവുമെല്ലാം ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും വി എസ് സുനില്‍ കുമാർ പറയുന്നു.

 

Leave a Reply