പി ആർ  ഏജൻസി പ്രതിനിധി അനുമതി ഇല്ലാതെ മുറിയിലെത്തി; മുഖ്യ മന്ത്രി വന്നാൽ ഒരു ഈച്ച പോലും കടക്കാത്ത കേരള ഹൗസിൽ വൻ സുരക്ഷ വീഴ്ച്ച 

പി ആർ  ഏജൻസി പ്രതിനിധി അനുമതി ഇല്ലാതെ മുഖ്യ മന്ത്രിയുടെ മുറിയിലെത്തിയത് എന്ന് മന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകൾ ശരിക്കും കേരള ഹൗസിലെ വൻ സുരക്ഷ വീഴ്ചയാണ് കാണിക്കുന്നത്. താൻ അഭിമുഖം നൽകിയത്ഇം…

പി ആർ  ഏജൻസി പ്രതിനിധി അനുമതി ഇല്ലാതെ മുഖ്യ മന്ത്രിയുടെ മുറിയിലെത്തിയത് എന്ന് മന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകൾ ശരിക്കും കേരള ഹൗസിലെ വൻ സുരക്ഷ വീഴ്ചയാണ് കാണിക്കുന്നത്. താൻ അഭിമുഖം നൽകിയത്ഇം ഗ്ളീഷ് പത്രത്തിന്റെ  ലേഖികയ്ക്കാണ്  എന്നും മന്ത്രി പറഞ്ഞു. ഒപ്പമുണ്ടായവർ അവർക്കൊപ്പം എത്തിയതാണെന്ന് താൻ ധരിച്ചുവെന്ന മുഖ്യ മന്ത്രിപറയുന്നുണ്ട്.

അങ്ങനൊരു വെളിപ്പെടുത്തലോടെ അതീവ സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ മുറിയിലേക്ക് അപരിചിതൻ എത്തിയത് ദുരൂഹമായി. മുഖ്യമന്ത്രിയെത്തിയാൽ അനുമതിയില്ലാതെ ‘ഈച്ചപോലും’ കടക്കാത്ത രീതിയിലാണ് കേരള ഹൗസിലെ സുരക്ഷാവിന്യാസം. കേരള ഹൗസ് വളപ്പിലെ കൊച്ചിൻ ഹൗസിലാണ് മുഖ്യമന്ത്രി, ഗവർണർ തുടങ്ങിയ വിവിഐപികളുടെ മുറി.

ഡൽഹി, കേരള പൊലീസ് സേനകളിൽനിന്നു കുറഞ്ഞത് 20 ഉദ്യോഗസ്ഥരുടെ അകമ്പടിയിലാണ് മുഖ്യമന്ത്രിയുടെ ഡൽഹിയിലെ  താമസവും യാത്രകളും. മുഖ്യമന്ത്രി എത്തുന്നതിന് 2 ദിവസം മുൻപേ സുരക്ഷാസംഘം ഡൽഹിയിലെത്തും. കൊച്ചിൻ ഹൗസിന്റെ പ്രധാന വാതിലിൽ അഞ്ചോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലുണ്ട്. 20 സിസിടിവി ക്യാമറകളാണു  വിവിധ ഭാഗങ്ങളിലുള്ളത്,

അഭിമുഖം നടന്ന സെപ്റ്റംബർ 29ന് കൊച്ചിൻ ഹൗസിന്റെ ഒന്നാം നിലയിലെ ‘വേമ്പനാട്’ എന്നു പേരുള്ള മുറിയിലാണ്  മന്ത്രി താമസിച്ചത്. ഇതിലെ സ്വീകരണ മുറിയിൽ ആയിരുന്നു ഇന്റർവ്യൂ നടന്നത്. ഈ മുറിക്ക് പുറത്തു ഗാർഡ് ഉണ്ട്. മുൻ‌കൂർ അനുമതി ഉള്ള ഇവിടെ എങ്ങനെയാണ് മന്ത്രിയുടെ മുറിയിൽ അപരിചിതൻ എത്തിയതെന്നുളത് ദുരൂഹം തന്നെയാണ്.

Leave a Reply