തൃശൂര്‍ പൂരം കലങ്ങിയതിന് പിന്നാലെ സുരേഷ് ഗോപി ആംബുലന്‍സില്‍ തിരുവമ്പാടി ദേവസ്വത്തിലേക്കെത്തിയത് ഏറെ വിവാദമായിരുന്ന വിഷയമായിരുന്നു, ഒരുപാട് വിവാദങ്ങൾ സൃഷ്ട്ടിച്ച സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയില്‍ ഇപ്പോൾ അന്വേഷണം നടത്തുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. തൃശൂര്‍ റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്കാണ് ഈ അന്വേഷണ ചുമതല.
ഹൈക്കോടതി അഭിഭാഷകനായ കെ സന്തോഷ് കുമാര്‍ സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്ര ചട്ട വിരുദ്ധമാണെന്ന് കാണിച്ച് ഗതാഗത വകുപ്പിനും മുഖ്യമന്ത്രിക്കും കഴിഞ്ഞ മാസം പരാതി നല്‍കിയിരുന്നു. ചികിത്സാ ആവശ്യങ്ങള്‍ക്കായുള്ള ആംബുലന്‍സ് മറ്റൊരു വാഹനമായി ഉപയോഗിച്ചതിനാണ്ഇങ്ങനൊരു പരാതി നല്‍കിയത്. ഈ പരാതിയിന്മേലാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്.
സുരേഷ് ഗോപിയുടെ ഈ ആംബുലൻസ് യാത്രയുടെ അന്വേഷണ റിപ്പോർട്ട് വേഗത്തിലാക്കാനാണ് കമ്മീഷണർ ഉത്തരവ് നൽകുന്നത്. അതേസമയം എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന വിഎസ് സുനില്‍ കുമാര്‍ ഉള്പ്പടെമറ്റു ചില നേതാക്കളും ഇതുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.



