ശനിയാഴ്ച്ച പ്രചാരണം തുടങ്ങുമെന്ന് വയനാട്ടിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി.മതേതര മനസാണ് വയനാടിനുളളത്.എന്തുകൊണ്ട് പ്രിയങ്ക ഗാന്ധി ബി.ജെ.പി,വര്‍ഗീയ ശക്തികേന്ദ്രങ്ങളില്‍ മത്സരിക്കുന്നില്ലാ? മതേതര മനസുള്ള കരളത്തിലാണോ വന്നു മത്സരിക്കുന്നത്, രാഹുൽ ഉത്തരേന്ത്യയിൽ നിന്നും ഒളിച്ചോടി വയനാട്ടിൽ വന്നു മത്സരിച്ചു.
ഇപ്പോൾ സഹോദരി പ്രിയങ്ക ഗാന്ധിയും, പ്രാദേശിക വിഷങ്ങള്‍ ഉന്നയിക്കാനാണ് ജനങ്ങള്‍ ജനപ്രതിനിധികളെ തെരെഞ്ഞെടുക്കുന്നത്. പ്രാദേശിക വിഷയങ്ങള്‍ അറിയാത്തവര്‍ക്ക് എന്ത് ചെയ്യാനാകും.സത്യൻ മൊകേരി ചോദിക്കുന്നു കൂടാതെ പ്രിയങ്ക ജയിച്ചാല്‍ മണ്ഡലത്തിലുണ്ടാകുമെന്ന് എന്താണ് ഉറപ്പ്? രാഹുല്‍ വയനാട്ടില്‍ ഉണ്ടായിരുന്നില്ലല്ലോ, പ്രിയങ്ക ജയിച്ചാല്‍ വയനാടിനെ ഉപേക്ഷിക്കില്ലെന്ന് ജനങ്ങൾക്ക് എന്താണ് ഉറപ്പ്, ഒരു ഉറപ്പുമില്ല , സാധാരണക്കാരായ ഇവിടുത്തെ ജനങ്ങൾക്ക് പ്രിയങ്കയെ ഒന്ന് കാണാൻ പറ്റുമോ സത്യൻ മൊകേരി ചോദിച്ചു.



