ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിയുടെ  പ്രസ് സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി 

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിയുടെ  പ്രസ് സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി . ഗവർണർമാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. ഇന്നലെ ഒരുമണിക്കൂർആയിരുന്നു ഈ കൂടിക്കാഴ്ച്ച, 6 GRG റോഡിലെ പ്രസ്…

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിയുടെ  പ്രസ് സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി . ഗവർണർമാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. ഇന്നലെ ഒരുമണിക്കൂർആയിരുന്നു ഈ കൂടിക്കാഴ്ച്ച, 6 GRG റോഡിലെ പ്രസ് സെക്രട്ടറി അജയ് കുമാർ സിംഗിന്റെ ഔദ്യോഗിക വസതിയിവെച്ചായിരുന്നു ഈ നീണ്ട കൂടിക്കാഴ്ച

കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഗവർണർ പദവിയുമായി ബന്ധപ്പെട്ട പുതിയ നിയമനങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇപ്പോൾ നടന്ന കൂടിക്കാഴ്ച. എന്നാൽ കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റെടുത്ത് അഞ്ച് വര്‍ഷം പിന്നിട്ടു. അദ്ദേഹത്തെ മാറ്റി ഗവര്‍ണര്‍ സ്ഥാനമോ മറ്റൊരു പദവിയോ നല്‍കുമെന്ന് ചില സൂചനകളുണ്ട്.

അതേസമയം ഇനിയും ഗവർണ്ണർ സ്ഥാനത്തേക്ക്  ആന്‍ഡമാന്‍ നിക്കോബാറിന്റെ ലഫ് ജനറലായ ദേവേന്ദ്ര കുമാര്‍ ജോഷിഎത്തുമെന്നാണ് റിപ്പോർട്ടുകൾ, അദ്ദേഹത്തിന് കേരളത്തിന്റേയോ ജമ്മു കശ്മീരിന്റേയോ ചുമതല നല്‍കിയേക്കും എന്നും പറയുന്നുണ്ട്.

Leave a Reply