കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പിൽ എന്‍ഡിഎ യിലേക്ക്; പുതിയ പാർട്ടി ‘കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ‘

കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പിൽ എന്‍ഡിഎ യിലേക്ക്. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടിയും രൂപീകരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക്…

കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പിൽ എന്‍ഡിഎ യിലേക്ക്. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടിയും രൂപീകരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

കോട്ടയത്ത് സജി മഞ്ഞക്കടമ്പില്‍ വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനിലാണ് പുതിയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനമുണ്ടായത്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ നേതാവ് മോന്‍സ് ജോസഫുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ് സജി മഞ്ഞക്കടമ്പില്‍ യുഡിഎഫില്‍ നിന്നും രാജിവെച്ചത്.

Leave a Reply