പോലീസ് അതിരു വിടുന്നു ; തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു തിരുവമ്പാടി ദേവസ്വം

തൃശ്ശൂര്‍;ചരിത്രത്തിലാദ്യമായി തൃശ്ശൂർ പൂരം നിർത്തിവെച്ചു. പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു. പിന്നാലെ പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി പ്രതിഷേധമറിയിച്ചു. രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ്…

തൃശ്ശൂര്‍;ചരിത്രത്തിലാദ്യമായി തൃശ്ശൂർ പൂരം നിർത്തിവെച്ചു.
പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു. പിന്നാലെ പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി പ്രതിഷേധമറിയിച്ചു. രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളത്തു തടഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് അറിയാൻ കഴിഞ്ഞത്.

ഇതോടെ രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കുകയായിരുന്നു.ചരിത്രത്തിലാദ്യമായാണ് പൂരം ഇടയിൽ നിർത്തിവെക്കുന്നത്. പൂരം തകര്‍ക്കാന്‍ പോലീസ് മനപൂർവ്വം ശ്രമിക്കുകയാണെന്നാണ് തിരുവമ്പാടി ദേവസ്വം ആരോപിക്കുന്നത്. സംഭവത്തില്‍ കളക്ടറും തിരുവമ്പാടി സംഘാടകരും തമ്മില്‍ രാത്രി വൈകിയും ചർച്ച നടന്നു.

Leave a Reply