നിർമാതാവ് ജോണി സാഗരിക വഞ്ചന കേസിൽ അറസ്റ്റിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിന്മേലാണ് അറസ്റ്റ്. ജോണി സാഗരികയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എയർപോർട്ടിൽ വച്ച് എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയും പിന്നീട് കോയമ്പത്തൂർ ക്രൈംബ്രാഞ്ച് അധികൃതർക്ക് കൈമാറുകയും ചെയ്തു.
സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി. ഇതിൽ 50 ലക്ഷം ജോണി സഗരിക തിരിച്ചു നൽകി. എന്നാൽ 2.25 കോടി കൊടുക്കാനുണ്ടായിരുന്നു എന്ന് പരാതിയിൽ പറയുന്നു.ഹരിഹരൻപിള്ള ഹാപ്പിയാണ്, മുപ്പതു വെള്ളികാശ്, ബോഡിഗാർഡ് എന്നിവയാണ് നിർമ്മിച്ച ചിത്രങ്ങൾ.