ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച രാഹുൽ ഗാന്ധി ഏതു മണ്ഡലം നിലനിർത്തുമെന്ന ചർച്ച കോൺഗ്രസിൽ ചൂടുപിടിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയുമെന്നാണ് സൂചന.
അതെസമയം വയനാട്ടിലെ ജനങ്ങളോട് അനീതി കാണിച്ചുവെന്നും രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നുവെന്ന കാര്യം തുടക്കത്തിലേ മണ്ഡലത്തിലുള്ളവരോട് പറയണമായിരുന്നുവെന്നും രാഷ്ട്രീയ ധാര്‍മികതയ്ക്ക് ചേരാത്ത പ്രവര്‍ത്തിയാണിതെന്നും ആനി രാജ വിമര്‍ശിച്ചു. വയനാട്ടില്‍ തിരഞ്ഞെടുപ്പ് അവലോകനം നടക്കുന്നതേ ഉള്ളൂ. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടിയും മുന്നണിയും തീരുമാനിക്കുമെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം നടന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. വയനാട് മണ്ഡലത്തിൽ നിന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ല എന്ന റിപ്പോർട്ടുമുണ്ട്. രാഹുൽ ഒരുകാരണവശാലും റായ്ബറേലി വിടില്ലെന്ന് അവിടത്തെ പ്രാദേശിക കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.