മഹാരാഷ്ട്രയിലെ താനെയിലെ ഭിവണ്ടിയിലെ സരവാലിയ്ക്ക് സമീപമുള്ള എംഐഡിസിയിലെ ഡയപ്പർ നിർമ്മാണ ഫാക്ടറിയിൽ ചൊവ്വാഴ്ച വൻ തീപിടുത്തമുണ്ടായി. മിനിറ്റുകൾക്കുള്ളിൽ കെട്ടിടം മുഴുവൻ തീപിടുത്തത്തിൽ കത്തിനശിച്ചു.
വിവരം ലഭിച്ച ഉടൻ തന്നെ ഫയർ എൻജിനുകൾ സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിൽ തീ നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും തീപിടിത്തത്തിന്റെ കാരണം അന്വേഷണം തുടരുകയാണ്.