ഡൽഹി ജല പ്രതിസന്ധിഃ അധിക ജലം വിട്ടുനൽകാൻ ഇല്ലെന്ന് ഹിമാചൽ പ്രദേശ്

ജലക്ഷാമം രൂക്ഷമായ ഡൽഹിയിലേക്ക് വിട്ടുനൽകാൻ അധിക ജലമില്ലെന്ന് ഹിമാചൽ പ്രദേശ് സുപ്രീം കോടതിയെ അറിയിച്ചു. ജലവിതരണത്തിനായി അപ്പർ യമുന റിവർ ബോർഡിനെ (യുവൈആർബി) സമീപിക്കാൻ സുപ്രീം കോടതി ഡൽഹി സർക്കാരിനോട് നിർദ്ദേശിച്ചു. മാനുഷിക കാരണങ്ങളാൽ…

ജലക്ഷാമം രൂക്ഷമായ ഡൽഹിയിലേക്ക് വിട്ടുനൽകാൻ അധിക ജലമില്ലെന്ന് ഹിമാചൽ പ്രദേശ്
സുപ്രീം കോടതിയെ അറിയിച്ചു. ജലവിതരണത്തിനായി അപ്പർ യമുന റിവർ ബോർഡിനെ (യുവൈആർബി) സമീപിക്കാൻ സുപ്രീം കോടതി ഡൽഹി സർക്കാരിനോട് നിർദ്ദേശിച്ചു.

മാനുഷിക കാരണങ്ങളാൽ ഡൽഹിയിലേക്ക് വെള്ളം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വൈകുന്നേരം 5 മണിക്ക് മുമ്പ് യുവൈആർബിക്ക് അപേക്ഷ സമർപ്പിക്കാൻ കോടതി നിർദേശിച്ചു.ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, പ്രസന്ന വരാൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയിൽ വാദം കേട്ടത്

സംസ്ഥാനങ്ങൾ തമ്മിൽ യമുന ജലം പങ്കിടുന്നത് സങ്കീർണ്ണമായ വിഷയമാണെന്നും ഇടക്കാല അടിസ്ഥാനത്തിൽ പോലും തീരുമാനമെടുക്കാൻ ഈ കോടതിക്ക് സാങ്കേതിക വൈദഗ്ദ്ധ്യം ഇല്ലെന്നും സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.

Leave a Reply