ഹിന്‍ഡന്‍ബര്‍ഗ് ആരോപണം; അദാനിക്കും മോദിക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന് പിന്നാലെ മാധബി പുരി ബുച്ചിനും അദാനിക്കും മോദിക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. എന്തുകൊണ്ട് ജെപിസി അന്വേഷണത്തെ മോദി ഭയപ്പെടുന്നെന്നുവെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ട്…

ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന് പിന്നാലെ മാധബി പുരി ബുച്ചിനും അദാനിക്കും മോദിക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. എന്തുകൊണ്ട് ജെപിസി അന്വേഷണത്തെ മോദി ഭയപ്പെടുന്നെന്നുവെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.

ഹിൻഡൻബർഗ് റിപ്പോർട്ട് ശേഷമുള്ള ആദ്യ വ്യാപാര ദിനം തുടക്കം തിരിച്ചടിയേറ്റ് അദാനി എൻ്റെർപ്രൈസസ്. സെൻസെക്സും നിഫ്റ്റിയും നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. അദാനിയുടെ ഓഹരികൾ എല്ലാം നഷ്ടത്തിലാണ്. അദാനി എന്റർപ്രൈസസിന് എട്ടു വർഷത്തിനിടെ അഞ്ച് ചീഫ് ഫിനാൻഷ്യൽ ഓഫീസർമാർ വന്നത് അക്കൗണ്ടിങ്ങിലെ പ്രശ്‌നങ്ങളുടെ സൂചനയാണ്.

അദാനി വിഷയത്തില്‍ സെബി ഗുരുതരമായി വിട്ടുവീഴ്ച ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് സെബി ചെയര്‍പേഴ്‌സണ്‍ രാജിവെക്കുന്നില്ലെന്ന് ചോദിച്ച രാഹുല്‍ നിക്ഷേപകര്‍ക്കു പണം നഷ്ടമായാല്‍ ആര് ഉത്തരവാദിത്തം ഏല്‍ക്കുമെന്നും ചോദിച്ചു.

Leave a Reply