തൃശൂര്‍പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി,നാളെ 10 മണിക്കാണ് യോഗം ചേരുന്നത്

തൃശൂര്‍പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആഗസ്ത് 14ാം തീയതി ബുധനാഴ്ച് രാവിലെ 10 മണിക്കാണ് യോഗം ചേരുന്നത്. തൃശൂർ പൂരത്തിൽ വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ചർച്ച…

തൃശൂര്‍പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആഗസ്ത് 14ാം തീയതി ബുധനാഴ്ച് രാവിലെ 10 മണിക്കാണ് യോഗം ചേരുന്നത്. തൃശൂർ പൂരത്തിൽ വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ചർച്ച സംഘടിപ്പിക്കുക.

കളക്ടർ, മന്ത്രിമാർ, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ തവണത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ജനങ്ങളോട് കൂടുതൽ സഹകരിച്ച് പൂരം നടത്താനുമുള്ള തീരുമാനം യോഗത്തിൽ ഉണ്ടായേക്കും. സുരേഷ് ഗോപി നേരിട്ട് പങ്കെടുക്കുന്ന യോഗത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

Leave a Reply