ലോകത്തെ നന്മയിലേക്ക് നയിക്കാനുള്ള കരുത്ത് എല്ലാവരിലും സിദ്ധിക്കട്ടെ,ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന വിഷ്ണു സഹസ്രനാമജപത്തിന് ആശംസകള്‍ അറിയിച്ച് നടൻ മോഹൻലാല്‍

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന വിഷ്ണു സഹസ്രനാമജപത്തിന് ആശംസകള്‍ അറിയിച്ച് നടൻ മോഹൻലാല്‍. ഓഗസ്റ്റ് മാസം 18ന് ആണ് ചടങ്ങുകൾ നടത്തുക. 2000 പേർ ഒരുമിച്ച്‌ ചേർന്ന് ആറ് ആവർത്തി വിഷ്ണു സഹസ്രനാമം ജപിക്കും.…

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന വിഷ്ണു സഹസ്രനാമജപത്തിന് ആശംസകള്‍ അറിയിച്ച് നടൻ മോഹൻലാല്‍. ഓഗസ്റ്റ് മാസം 18ന് ആണ് ചടങ്ങുകൾ നടത്തുക. 2000 പേർ ഒരുമിച്ച്‌ ചേർന്ന് ആറ് ആവർത്തി വിഷ്ണു സഹസ്രനാമം ജപിക്കും.

“പത്മനാഭസ്വാമി ക്ഷേത്രം ലോകത്തിന്റെ മുന്നിലെ അത്ഭുതങ്ങളിൽ ഒന്നാണ്. ക്ഷേത്ര തന്ത്രിയുടെ നിർദ്ദേശപ്രകാരം ശ്രീപത്മനാഭന്റെ മുന്നിൽ ഏറെ നാളുകളായി ഭക്തർ ഒരുമിച്ച് വിഷ്ണു സഹസ്രനാമം ദിവസേന ചൊല്ലുന്നു. അതിനൊപ്പം ഈ മാസം 18ന് ഒരുമിച്ച് ചേർന്ന് ആറ് ആവർത്തി വിഷ്ണു സഹസ്രനാമം ചൊല്ലുകയാണ്. ഒരു കോടിയിലധികം നാമങ്ങളാണ് ഉരുവിടുന്നത്ലോകത്തെ നന്മയിലേക്ക് നയിക്കാനുള്ള കരുത്ത് എല്ലാവരിലും സിദ്ധിക്കട്ടെ എന്നും മോഹൻലാല്‍ ആശംസിച്ചു”.

Leave a Reply