തന്നെ വധിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഇറാൻ നാമാവശേഷമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്‍ ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
തന്നെ വധിക്കുകയാണെങ്കിൽ ഇറാൻ എന്ന രാജ്യം നിലനിലിക്കില്ലെന്നും അതിനുള്ള എല്ലാ നിർദേശങ്ങളും തന്റെ ഉദ്യോഗസ്ഥർക്ക് ഇതിനോടകം നൽകിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇറാനെതിരെ ഉപരോധം ബാധകമാക്കാൻ അമേരിക്ക തയ്യാറെടുക്കുകയാണെങ്കിലും, ഈ നയം കൂടുതൽ കടുപ്പിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആണവ മേഖലയില്‍ ഉള്‍പ്പെടെ ഇറാനെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയിലെ എല്ലാ വകുപ്പുകളോടും നിര്‍ദേശിക്കുന്ന മെമ്മോറാണ്ടത്തിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്.

അമേരിക്കയുടെ ഈ നീക്കം ഇറാനെ സംബന്ധിച്ച് വളരെ കഠിനമായ ഒന്നാണ്. എല്ലാവര്‍ക്കും സന്തോഷത്തോടെ ജീവിക്കുന്നതിന് ഇറാനുമായി ഒരു സന്ധിയുണ്ടാക്കാനുള്ള സാധ്യതയും താന്‍ പരിശോധിക്കുമെന്നും ട്രംപ് പറഞ്ഞു. ട്രംപിനെതിരെ നിരവധി വധഭീഷണികളാണ് ഇറാനിൽ നിന്ന് വർഷങ്ങളായി ഉണ്ടായിട്ടുള്ളത്. ജൂലൈയിൽ പെൻസിൽവാനിയയിൽ നടന്ന പ്രചാരണ റാലിക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും ട്രംപിനെതിരെ ഭീഷണി വന്നിരുന്നു. തുടർന്ന് സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഇത് ഇറാൻ നിഷേധിക്കുകയാണ് ചെയ്‌തത്.



