തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാന്ദൻറെ ആരോഗ്യനില അതീവ ഗുരുതരം. രക്തസമ്മർദ്ദത്തിൽ വ്യതിയാനമുണ്ടായതോടെയാണ് വി എസിൻറെ ആരോഗ്യനില ഗുരതരമായത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം പട്ടം എസ് യു ടി ആശുപത്രിയിലെത്തി വി എസിൻറെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയാണ്.
വി എസിൻറെ ആരോഗ്യാവസ്ഥ മോശമായെന്നറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആശുപത്രിയിൽ എത്തി. ഇരുവരും വി എസിൻറെ ആരോഗ്യാവസ്ഥയെക്കുറിച്ച് അന്വേഷിച്ചു. മുഖ്യമന്ത്രി ഡോക്ടർമാരുമായി സംസാരിച്ചു.



