ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. ശബരിമലയിൽ നിന്നും കവർച്ച ചെയ്യപ്പെട്ട സ്വർണം ഇനിയും കണ്ടെത്താൻ ബാക്കിയുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം. കട്ടിള കടത്തി സ്വർണ്ണം മോഷ്ടിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് നാളെയാണ് രേഖപ്പെടുത്തുക. പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ നിൽക്കുകയാണ് അന്വേഷണസംഘം. ശബരിമല ദ്വാരശിൽപ്പങ്ങളുടെ പാളി കടത്തിയ കേസിൽ മാത്രമാണ് ഇതുവരെ അറസ്റ്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.
നാളെ കോടതിയിൽ ഹാജരാക്കുന്ന പോറ്റിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും പ്രത്യേക അന്വേഷണസംഘം അപേക്ഷ നൽകും. അതേസമയം സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ടുകൊണ്ട് സംശയ നിഴലിലുള്ള കൽപേഷ്, വാസുദേവൻ, സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ടാരി, ഗോവർധൻ എന്നിവരെ അന്വേഷണം സംഘം ചോദ്യം ചെയ്തു വിട്ടയച്ചു.



