പ്രധാനമന്ത്രിയെ മറ്റ് മന്ത്രിമാർക്ക് ഭയമാണ്, മോദിയുടെ നേതൃത്വത്തിൽ രാജ്യം ചക്രവ്യൂഹത്തിലകപ്പെട്ടു- പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

ചക്രവ്യൂഹത്തിൽപെട്ട അഭിമന്യുവിന്റെ അവസ്ഥയാണ് രാജ്യത്തിനെന്നും, മോദിയുടെ നേതൃത്വത്തിൽ രാജ്യം ചക്രവ്യൂഹത്തിലകപ്പെട്ടു. പ്രതിപക്ഷം അത് ഭേദിക്കുമെന്നും ലോക്സഭയിൽ രാഹുൽ ഗാന്ധി. ചക്രവ്യൂഹത്തിന്റെ മധ്യഭാ​ഗം നിയന്ത്രിക്കുന്നത് 6 പേരാണ്. മോദി, അമിത് ഷാ, മോഹൻ ഭാഗവത്, അജിത്…

ചക്രവ്യൂഹത്തിൽപെട്ട അഭിമന്യുവിന്റെ അവസ്ഥയാണ് രാജ്യത്തിനെന്നും, മോദിയുടെ നേതൃത്വത്തിൽ രാജ്യം ചക്രവ്യൂഹത്തിലകപ്പെട്ടു. പ്രതിപക്ഷം അത് ഭേദിക്കുമെന്നും ലോക്സഭയിൽ രാഹുൽ ഗാന്ധി. ചക്രവ്യൂഹത്തിന്റെ മധ്യഭാ​ഗം നിയന്ത്രിക്കുന്നത് 6 പേരാണ്. മോദി, അമിത് ഷാ, മോഹൻ ഭാഗവത്, അജിത് ഡോവൽ, അദാനി, അംബാനി എന്നിവരാണെന്നും രാഹുൽ ​ഗാന്ധി.

സദസിൻ്റെ മാന്യത കാത്ത് സൂക്ഷിച്ച് സംസാരിക്കണമെന്ന് രാഹുൽ ​ഗാന്ധിക്ക് സ്പീക്കർ താക്കീത് നൽകി. ബിഹാറിനെയും ആന്ധ്രാപ്രദേശിനെയും മാത്രം പരിഗണിച്ചുള്ള കേന്ദ്രബജറ്റിനെയും രാഹുൽ കടന്നാക്രമിച്ചു. നികുതി ഭീകരതയില്‍ നിന്ന് സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു പ്രഖ്യാപനം പോലം ബജറ്റില്‍ ഇല്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിമാര്‍ക്ക് ഭയമാണ് എന്നും ഈ ഭയം വകുപ്പുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

Leave a Reply