വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ നേരിടാൻ എൽ ഡി എഫ് സ്ഥാനാർത്ഥിയായി സത്യൻ മൊകേരി. സംസ്ഥാന നേതൃത്വവും സത്യന് മൊകേരിയെ മത്സരിപ്പിക്കുന്നതിന് സമ്മതമെന്ന് അറിയിച്ചു. സംസ്ഥാന എക്സിക്യൂട്ടീവിന്റെ നിര്‍ദേശം സംസ്ഥാന കൗണ്‍സിൽ യോഗത്തിൽ ചര്‍ച്ച ചെയ്യും.വൈകിട്ട് ചേരുന്ന സംസ്ഥാന കൗണ്‍സിൽ യോഗത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
പ്രചാരണ പരിപാടി ആലോചിക്കാന്‍ 21ന് എല്‍ഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്.അതേസമയം പ്രിയങ്ക ഗാന്ധിയെ നേരിടാൻ വനിത സ്ഥാനാര്‍ത്ഥി തന്നെ എത്തുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും വയനാട്ടിൽ മുമ്പ് മത്സരിച്ചിട്ടുള്ള സത്യൻ മോകേരിയെ തന്നെ നിയോഗിക്കാൻ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
വയനാട്ടില്‍ ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ തവണ ബിഡിജെഎസിൽ നിന്ന് സീറ്റ് വാങ്ങിയ ബിജെപി കെ സുരേന്ദ്രനെയാണ് മത്സരത്തിനിറങ്ങിയത്.ഇന്ന് വയനാട്ടിൽ ബിജെപിയുടെ യോഗം ചേരുന്നുണ്ട്.



