കൽപ്പറ്റ: യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കാൻ വയനാട്ടിലെത്തി. കൂടെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്.ഇരുവരും രാവിലെ 10.40-ഓടെയാണ് മൂപ്പൈനാട് റിപ്പൺ തലക്കൽ സ്കൂളിലെ ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ വന്നിറങ്ങിയത്.തുറന്നവാഹനത്തിൽ ഇരുനേതാക്കളും പ്രവർത്തകരെ അഭിവാദ്യം ചെയ്ത് കൽപ്പറ്റയിലേക്ക് എത്തിച്ചേരും.രാഹുലിനെയും പ്രിയങ്കയെയും കാണാൻ നൂറുകണക്കിന് പ്രവർത്തകരാണ് കാത്തിരുന്നത്.
വയനാടിന് പുറമെ മറ്റ് ജില്ലകളിൽനിന്നുള്ള യു.ഡി.എഫ് പ്രവർത്തകരും നേതാക്കളും കൽപറ്റയിൽ എത്തിച്ചേർന്നിട്ടുണ്ട്.കല്‍പ്പറ്റ ടൗണില്‍ ആരംഭിക്കുന്ന റോഡ് ഷോ സിവില്സ്റ്റേഷന് പരിസരത്ത് അവസാനിക്കും.
തുടർന്ന് വരണാധികാരി കൂടിയായ ജില്ലാകളക്ടര്‍ ഡോ. രേണുരാജിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,കെപിസിസി പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല എന്നിവർ വാഹനത്തിലുണ്ട്.
ലോക്‌സഭ തിരഞ്ഞെടുപ്പ് വയനാട് രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന് വേണ്ടിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും മത്സരിക്കുന്നു.എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ ഇന്ന് രാവിലെ നാമനിർദേശ പത്രിക സമർപ്പിച്ചു.