.സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നേറുകയാണ്. എല്ലാ സ്ഥാനാർത്ഥികളും അവരുടെ മണ്ഡലങ്ങൾ മികച്ച പ്രചാരണം ആണ് നടത്തുന്നത്. ഇന്നലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ആറ്റുകാൽ ക്ഷേത്രത്തിലെ വിവാഹ ചടങ്ങിൽ പങ്കെടുത്തുകൊണ്ടാണു പര്യടനം ആരംഭിച്ചത്. തുടർന്നു വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ നടന്ന വിവാഹ ചടങ്ങിലും പങ്കെടുത്തു.
പിന്നീട് അദ്ദേഹം ബാലരാമപുരം കോട്ടുകൽ ക്ഷേത്രത്തിലെ പൊങ്കാല ചടങ്ങുകളിലും പങ്കെടുത്തു. സമൂഹ വിവാഹ൦ നടന്ന വെങ്ങാന്നൂരിലെ പൗർണമിക്കാവ് ക്ഷേത്രത്തിലും അദ്ദേഹം എത്തി. അവിടെ അദ്ദേഹം വധുവരന്മാർക്ക് ആശംസകൾ നേർന്നു. കോവളത്തെ കല്ലിയൂർ ക്ഷേത്രത്തിലും എത്തിയ അദ്ദേഹം . ഇതിനിടെ പട്ടത്തെ തെരഞ്ഞെടുപ്പു മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിലും പങ്കെടുത്തു. നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ നടന്ന ഇഫ്താർ വിരുന്നിലും അദ്ദേഹം എത്തി.