താരദമ്പതികളായ ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവിക ജയറാം വിവാഹിതയായി. ഇന്ന് രാവിലെ
ഗുരുവായൂർ അമ്പലത്തിൽ വെച്ചാരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കൾ മാത്രമാണ് .കാളിദാസിന്റെ കൈപിടിച്ചാണ് മാളവിക വേദിയിലേക്ക് എത്തിയത്.
ഈ വർഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. ഇരുവരുടെയും വിവാഹ നിശ്ചയവും സേവ് ദ ഡേറ്റ് ഷൂട്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിരുന്നു.
കൂര്‍ഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു മാളവികയുടെ വിവാഹനിശ്ചയം നടന്നത്.
പാലക്കാട് സ്വദേശിയാണ് നവനീത് ഗിരീഷ്. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റ് ആയി ജോലി ചെയ്യുന്നു.
You must be logged in to post a comment Login