നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു

മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.എറണാകുളത്ത് വച്ചായിരുന്നു അന്ത്യം.ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍- ജിബി സാറാ ജോസഫ്, ജെനി സാറാ…

മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.എറണാകുളത്ത് വച്ചായിരുന്നു അന്ത്യം.ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍- ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്ജ്, ജോയ്.

നീണ്ട ഒരിടവേളയ്ക്ക് ശേഷം ഇപ്പോഴാണ് മീര ജാസ്മിന്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നത്. ‘സൂത്രധാരൻ’ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്.മീരയുടെ ക്വീന്‍ എലിസബത്ത് എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു.നിലവില്‍ ദ ടെസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് മീര.മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരം മീര ജാസ്മിൻ ലഭിച്ചിട്ടുണ്ട്. മീരയുടെ സഹോദരി ജെനി സാറ ജോസഫ് സ്‌കൂള്‍ ബസ് എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

Leave a Reply