ടയർ മാറ്റാനായി നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു, 8 പേർക്ക് പരിക്ക്

ടയർ മാറ്റാനായി നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു. എട്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. പാലക്കുളത്ത് വെച്ച് ടയർ പഞ്ചറായതിനെ തുടർന്ന് ടയർ മാറ്റാനായി കാർ‌ റോഡ് സൈഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.…

ടയർ മാറ്റാനായി നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു. എട്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. പാലക്കുളത്ത് വെച്ച് ടയർ പഞ്ചറായതിനെ തുടർന്ന് ടയർ മാറ്റാനായി കാർ‌ റോഡ് സൈഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ടയർ മാറ്റുന്നതിനിടയിൽ വേ​ഗത്തിൽ വന്ന ലോറി കാറിൽ ഇടിക്കുകയായിരുന്നു. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസാണ് മരിച്ചത്.

കാറിന് പിന്നിലുണ്ടായിരുന്ന പിക്കപ്പ് വാനിലാണ് ലോറി ആദ്യം ഇടിക്കുന്നത്. പിന്നാലെ കാറിലും ഇടിച്ചു. ടയർമാറ്റുന്ന സമയം കാറിലുള്ളവർ പുറത്തിറങ്ങി നിൽക്കുകയായിരുന്നു രണ്ട് പേരെ കാറിനടിയിൽ നിന്നും അഗ്നിരക്ഷാ സേനയാണ് പുറത്തെടുത്തത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവർ കൊയിലാണ്ടി താലൂക്കാശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.

Leave a Reply